ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നു

മലയാറ്റൂര്‍: മലയാറ്റൂര്‍- നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ തോട്ടുവ കവലയില്‍ കനാലിനോട് ചേര്‍ന്നുള്ള കോട്ടയ്ക്ക വീട്ടില്‍ ജോസിന്റെ ആടിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. തിങ്കളാഴ്ച രാവിലെ ആറിനാണ് സംഭവം. ഒന്നര വയസ്സുള്ള ആടിനെയാണ് കൊന്നത്​. കൂട്ടില്‍ കിടന്ന രണ്ടാടില്‍ ഒന്നിനെയാണ് പിടിച്ചത്. ആടിന്റെ ഇടത് ചെവിയും, വയറിന്റെ ഭാഗം കടിച്ച് കീറി. വാര്‍ഡ് മെംബര്‍ സതി ഷാജി, മൃഗഡോക്ടര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.