ആലുവ: മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന കൗമാരക്കാര്‍ പിടിയിൽ. രണ്ട് 16കാരനെയും 14 വയസ്സുള്ള ഒരാളെയുമാണ് ആലുവ പൊലീസ് പിടികൂടിയത്. ഫെബ്രുവരി 20നാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ചേന്ദമംഗലം സ്വദേശി അനുഭാസിയുടെ ബൈക്ക് മോഷ്ടിച്ചത്. 16 വയസ്സുള്ള രണ്ടുപേർ ചേർന്ന് ബൈക്ക് തള്ളിക്കൊണ്ടുപോയി വർക്ക്ഷോപ്പിൽ എത്തിക്കുകയായിരുന്നു. വർക്ക്ഷോപ്പ് മെക്കാനിക്കായ 14കാരൻ നമ്പർ പ്ലേറ്റ് തിരുത്തി പുതിയ കീസെറ്റ് സ്ഥാപിച്ച് ബൈക്കിന് രൂപമാറ്റം വരുത്തി. തുടർന്ന് ബൈക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നിർദേശാനുസരണം പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. അമിതവേഗതയിലാണ് ഇവർ വാഹനം ഓടിച്ചിരുന്നത്. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, കെ. ജോണി, സി.പി.ഒമാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, എച്ച്. ഹാരിസ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.