പള്ളത്താംകുളങ്ങര ക്ഷേത്രത്തിൽ  ആള്‍തൂക്കം

ചെറായി: പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് സമാപനം കുറിച്ച് ആള്‍തൂക്കം നടന്നു . ദേവീക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വമായി നടക്കുന്ന ചടങ്ങാണിത്. ദേവന്‍മാര്‍ക്ക് ദാരികന്‍ എന്ന അസുരന്റെ ശല്യം അസഹനീയമായപ്പോള്‍ ശിവനെ അഭയംപ്രാപിക്കുകയും തൃ ക്കണ്ണ്തുറന്ന് കാളി എന്ന ഭദ്രകാളിയെ സൃഷ്ടിച്ച് ദാരികനെ വധിച്ചശേഷം കെട്ടിത്തൂക്കുന്നതാണ് ആള്‍തൂക്കത്തിന്റെ സങ്കല്‍പം. ചുവപ്പ്പട്ടും തലപ്പാവും കിരീടവും കയ്യില്‍ വാളും പരിചയുമായി തൂക്കക്കാരനെ തൂക്കചരടിൽ കയറ്റി തൂക്കചാടുമായി ഭക്തജനങ്ങള്‍ ക്ഷേത്രത്തിന്ചുറ്റും പ്രദക്ഷിണം വെക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും. മറ്റത്തി കൃഷ്ണന്‍കുട്ടിനായരാണ് ഉടയാടകളോടെ ദാരികന്റെ വേഷമിട്ട് ചാടി കയറിയത്. ചടങ്ങിന്‌ശേഷം നട അടച്ച് ഏഴാം ദിവസമാണ് തുറക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.