ഹൈദരലി തങ്ങളുടെ വിയോഗം വലിയ നഷ്ടം -ഫാ. ജോസ് പരത്തുവയലിൽ

കോതമംഗലം: ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിന്​ മാത്രമല്ല, രാജ്യത്തെ മതേതര വിശ്വാസികൾക്കാകമാനം വലിയ നഷ്ടമാണെന്ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ. മുസ്​ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി മുനിസിപ്പൽ ജങ്​ഷനിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് പി.എം. മൈതീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. സക്കരിയ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ മന്ത്രി ടി.യു. കുരുവിള, സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ എം.എസ്. എൽദോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ എ.ടി. പൗലോസ്, ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ഗോപി, ഇളമ്പ്ര ജുമാമസ്ജിദ് ഇമാം അലി ബാഖവി, മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റുമാരായ പി.കെ. മൊയ്തു, കെ.എം. ഇബ്രാഹിം, നിയോജക മണ്ഡലം ട്രഷറർ കെ.എം. കുഞ്ഞുബാവ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.