എം.ജി കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കുന്ന മഹാത്മാഗാന്ധി സ‍ർവകലാശാല കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം ചെയ്തു. കാതോലിക്കറ്റ് കോളജിൽ നടന്ന ചടങ്ങിൽ നടൻ ഗിന്നസ് പക്രുവാണ് ലോഗോ പ്രകാശനം ചെയ്തത്. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂർ ശങ്കരൻ ലോഗോ ഏറ്റുവാങ്ങി. കോവിഡ് കാലത്തിനുശേഷം കലാവേദികൾ വീണ്ടും ഉണരാൻ യുവജനോത്സവങ്ങൾക്ക് കഴിയുമെന്ന് ഗിന്നസ് പക്രു പറഞ്ഞു. സർവകലാശാല യൂനിയൻ വൈസ് ചെയർപേഴ്സൻ സ്റ്റെനി മേരി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി വർക്കിങ് ചെയർമാൻ അഡ്വ. റോഷൻ റോയ് മാത്യു, ജനറൽ കൺവീന‌ർ ശരത് ശശിധരൻ, കോളജ് പ്രിൻസിപ്പൽ ഫിലിപ്പോസ് ഉമ്മൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പ്രഫ.ടി.കെ.ജി. നായർ, എം.ജി സർവകലാശാല സെനറ്റ് അംഗം അലീഷ ചാന്ദ്​നി, യൂനിയൻ എക്സിക്യൂട്ടിവ് അംഗങ്ങളായ കെബിൻ ബി. ജേക്കബ്, അബുലാൽ സംഘാടക സമിതി കൺവീനർമാരായ അമൽ എബ്രഹാം, സൂരജ് എസ്. പിള്ള, റെയ്സൺ പി. രാജു, രാജശ്രീ, വിവേക് ജേക്കബ് എന്നിവർ സംസാരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ഹരിൻ കൈരളിയാണ് ലോഗോ ഡിസൈൻ ചെയ്തത്. ചിത്രം PTG 21 MG LOGO എം.ജി കലോത്സവ ലോഗോ നടൻ ഗിന്നസ് പക്രു പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.