കിഴക്കമ്പലത്തെ അതിക്രമം: കേരളത്തിലുള്ളവർ ജാമ്യം നിൽക്കണമെന്ന വ്യവസ്ഥ ഹൈകോടതി ഒഴിവാക്കി

കൊച്ചി: കിഴക്കമ്പലത്ത്​ ​അതിക്രമം നടത്തുകയും പൊലീസ്​ ജീപ്പ്​ കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളായ കിറ്റെക്സ്​ കമ്പനി തൊഴിലാളികൾക്ക്​ ജാമ്യത്തിലിറങ്ങാൻ കേരളത്തിലുള്ളവർ ജാമ്യക്കാരായി വേണമെന്ന വ്യവസ്ഥ ഹൈകോടതി ഒഴിവാക്കി. മജിസ്​ട്രേറ്റ്​ കോടതി ജാമ്യം അനുവദിച്ചിട്ടും ഈ വ്യവസ്ഥ മൂലം പുറത്തിറങ്ങാനാവുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി ജയിലിൽ കഴിയുന്ന തൊഴിലാളികൾ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ കെ. ഹരിലാലിന്‍റെ ഉത്തരവ്​. 50,000 രൂപയുടെ ജാമ്യ ബോണ്ട്​, തുല്യ തുകക്കുള്ള കേരളത്തിൽനിന്നുള്ള രണ്ടു​പേരുടെ ജാമ്യം തുടങ്ങിയവയായിരുന്നു വ്യവസ്ഥകൾ. കേരളത്തിൽനിന്നുള്ള ജാമ്യക്കാർ ലഭ്യമല്ലാത്തതിനാൽ വ്യവസ്ഥ പാലിക്കാനാകുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.