പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ തൊടുപുഴ സ്വദേശികൾ അറസ്റ്റിൽ

പെ​ങ്ങോട്ടൂർ: പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തൊടുപുഴ കുമാരമംഗലം ഏഴല്ലൂർ പ്ലാന്‍റേഷൻ ഭാഗത്തുനിന്നും തൊടുപുഴ മണക്കാട് വാടകക്ക്​ താമസിക്കുന്ന ചങ്ങനാപറമ്പിൽ വിഷ്ണു (27), ഏഴല്ലൂർ പ്ലാന്‍റേഷൻ കുന്നേൽ അരവിന്ദ് (26) എന്നിവരെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പൈങ്ങോട്ടൂരിലെ ബാർ ഹോട്ടലിലെ ജീവനക്കാരനായ ബിജു സി. മാത്യുവിനെ ദേഹോപദ്രവം ഏൽപിച്ചശേഷം കണ്ണിൽ കുരുമുളക് സ്​പ്രേ അടിക്കുകയായിരുന്നു ഇവർ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിഷ്ണുവിനെതിരെ ആലുവ, തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളുണ്ട്. തൊടുപുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളയാളുമാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ നോബിൾ മാത്യു, എസ്.ഐമാരായ ജിയോ മാത്യു, വി.സി. ജോൺ, എ.എസ്.ഐ ഷാൻവി അഗസ്റ്റിൻ, എസ്.സി.പി.ഒ മാരായ റഷീദ്, അജീഷ് കുട്ടപ്പൻ, സി.പി.ഒമാരായ പ്രയേഷ്, റോബിൻ എന്നിവരാണ് ഉണ്ടായിരുന്നത്. EK Arest vishnu, Aravind അറസ്റ്റിലായ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.