ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍ററിന്​ ശിലയിട്ടു

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ ഊരംകുഴിയിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്‍റർ ആൻഡ്​​ ഹോസ്പിറ്റലിന് ട്രസ്റ്റ് മുഖ്യ രക്ഷാധികാരി മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ശിലയിട്ടു. സഹജീവികളുടെ സങ്കടം കാണാതെ പോകുന്നവർ യഥാർഥ വിശ്വാസികളല്ല. നമുക്ക് ചുറ്റുമുള്ളവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനാണ് നാം പഠിക്കേണ്ടതെന്നും ശിഹാബ് തങ്ങൾ ആശുപത്രി എല്ലാവരുടെയും തണൽമരമായി വളരണമെന്നും അദ്ദേഹം പറഞ്ഞു. ചെറുവട്ടൂർ ഊരംകുഴിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഷെമീർ തട്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു. പി.എ. സലിം, ചെയർമാൻ ജബ്ബാർ ഹാജി, അബൂട്ടി മാഷ് ശിവപുരം, മുസ്​ലിം ലീഗ് ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി ഹംസ പറക്കാട്ട്, വർക്കിങ്​ പ്രസിഡന്‍റ്​ വി.ഇ. അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡന്‍റുമാരായ പി.കെ. മൊയ്തു, ഇബ്രാഹീം കവല, പി.എം. അമീർ അലി, നിയോജകമണ്ഡലം പ്രസിഡന്‍റ്​ പി.എം. മൈതീൻ, ജനറൽ സെക്രട്ടറി പി.എം. സക്കരിയ, ട്രഷറർ കെ.എം. കുഞ്ഞുബാവ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.