അങ്കമാലി: കഞ്ചാവും ഹഷീഷ് ഓയിലും പിടികൂടിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. അങ്കമാലി കരയാംപറമ്പ് ഫെഡറല്‍ സിറ്റിയില്‍ താമസിക്കുന്ന കോഴിക്കോട് വാവാട്ട് കൊടുവള്ളി അടിമാറിക്കര വീട്ടില്‍ മുഹമ്മദ് സാഹിറിനെയാണ് ( 28 ) പറവൂര്‍, അങ്കമാലി പൊലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. ഫ്ലാറ്റിൻെറ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് 11.5 കിലോ കഞ്ചാവും ഒന്നര കിലോ ഹഷീഷ് ഓയിലും പിടികൂടിയത്. കഴിഞ്ഞ ദിവസം ലഹരി വസ്തുക്കളുമായി പറവൂര്‍ പൊലീസ് പിടികൂടിയ രണ്ടു പേരില്‍നിന്ന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണ് അങ്കമാലിയില്‍ പൊലീസ് പരിശോധന നടത്തിയത്. കാറിൻെറ പിന്‍സീറ്റില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഹഷീഷ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു. പറവൂരില്‍ പിടിയിലായവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കുന്നത് മുഹമ്മദ് സാഹിറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒറീസയില്‍നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുനമ്പം ഡിവൈ.എസ്.പി എസ്.ബിനു, നോര്‍ത്ത് പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസ്, അങ്കമാലി എസ്.എച്ച്.ഒ സോണി മത്തായി എന്നിവർ ചേർന്നാണ് പിടികൂടിയത്. ER ANKA 01 POLICE മുഹമ്മദ് സാഹിര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.