മുസ്​ലിം ലീഗ് പ്രവർത്തക സംഗമം

കിഴക്കമ്പലം: മുസ്​ലിം ലീഗ് കിഴക്കമ്പലം പ്രവര്‍ത്തകസംഗമം നടത്തി. മുസ്​ലിം ലീഗ് ജില്ല ഓഫിസിന് കൂടുതല്‍ ഫണ്ട് സ്വരൂപിക്കാനും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുതലത്തില്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതി‍ൻെറ ഭാഗമായി എല്ലാ ശാഖകളിലും പ്രത്യേക പ്രവര്‍ത്തനയോഗം നടത്താനും ഈ മാസം 10ന് എല്ലാ ശാഖകളിലും പതാകദിനം ആചരിക്കാനും റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് കെ.എച്ച്. മുഹമ്മദുകുഞ്ഞ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു. ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. അലിയാര്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എം.എം. ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വതന്ത്രകര്‍ഷക സംഘം സംസ്ഥാന വൈസ്​പ്രസിഡന്‍റ് ടി.എ. മുഹമ്മദ്ബിലാല്‍, കെ.എ. അബ്ദുല്‍ ഹമീദ് മൗലവി, എം.എ. കൊച്ചുണ്ണി, കെ.എം. ബീരാക്കുട്ടി, വി.യു. അബ്ദുല്‍ അസീസ്, വി.എ. അലിയാര്‍, മക്കാര്‍ തച്ചയില്‍, വി.എ. മുഹമ്മദുകുഞ്ഞ് മൗലവി, പി.എ. അലി, കെ.കെ. യൂനുസ്, വി.എ. അബ്ദുല്‍ അസീസ്, ഷഫീഖ്, ഉമര്‍, ഉസ്​മാന്‍, കെ.എച്ച്. കൊച്ചുപ്പിള്ള എന്നിവര്‍ സംസാരിച്ചു. വി.ബി. ഷബാര്‍ സ്വാഗതവും വി.എ. ഇബ്രാഹീം നന്ദിയും പറഞ്ഞു. പടം. മുസ്​ലിം ലീഗ് ലീഗ് കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക സംഗമം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് കെ.എച്ച്. മുഹമ്മദുകുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു (empalli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.