കളമശ്ശേരി: നിർമാണം പൂർത്തിയായ കളമശ്ശേരിയിലെ സീനിയർ ഓഫിസേഴ്സ് ക്വാർട്ടേഴ്സ് കെട്ടിടത്തിൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. കേരളത്തിലെ മറ്റ് പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനോടൊപ്പമായിരുന്നു കളമശ്ശേരിയിലെ ഉദ്ഘാടനവും. ഹൈബി ഈഡൻ എം.പി. ഭദ്രദീപം തെളിച്ചു. ഡി.സി.പി. വി.യു. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കമീഷ്ണർ നാഗരാജു ചകിലം മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ റഫീഖ് മരയ്ക്കാർ സംസാരിച്ചു. ഡി.സി.പി ഇ.എൻ.സുരേഷ് സ്വാഗതവും, തൃക്കാക്കര എ.സി.പി. പി.വി. ബേബി നന്ദിയും പറഞ്ഞു. ER KALA 1 QUARTERS കളമശ്ശേരിയിൽ നിർമിച്ച സീനിയർ ഓഫിസേഴ്സ് ക്വാർട്ടേഴ്സ് ഉദ്ഘാടന ചടങ്ങിൽ ഹൈബി ഈഡൻ എം.പി താക്കോൽ കമീഷ്ണർ നാഗരാജു ചകിലത്തിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.