ബസിടിച്ച്​ പരിക്കേറ്റ യുവാവ്​ മരിച്ചു

(പടം) ഏറ്റുമാനൂര്‍: എം.സി റോഡില്‍ തെള്ളകത്ത്​ ടൂറിസ്റ്റ്​ ബസ് ഇടിച്ച്​ പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ്​ മരിച്ചു. പുന്നത്തുറ വട്ടപ്പറമ്പില്‍ പ്രഭാഷിന്‍റെയും സിനിയുടെയും ഏകമകന്‍ നന്ദകിഷോറാണ്​ (18) മരിച്ചത്. ശനിയാഴ്ച വൈകീട്ട്​ 3.45നാണ്​ അപകടം. റോഡിലേക്ക്​ തെറിച്ചുവീണ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.25ഓടെ മരിച്ചു. - പടം - നന്ദകിഷോര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.