ആയുർവേദ ആശുപത്രി: അനലൈസർ മെഷീനും ലാബും ഉദ്ഘാടനംചെയ്തു

പറവൂർ: പറവൂർ താലൂക്ക് ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ലാബിന്റെ ഉദ്​ഘാടനവും നാഷനൽ ആയുർവേദിക് മിഷനിൽനിന്ന്​ അനുവദിച്ച ബയോ കെമിസ്ട്രി അനലൈസർ മെഷീന്റെ സ്വിച്ഓൺ കർമവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരം സമിതി അധ്യക്ഷരായ ശ്യാമള ഗോവിന്ദൻ, ബീന ശശിധരൻ, സജി നമ്പിയത്ത്, അനു വട്ടത്തറ, മുൻ ചെയർമാൻ ഡി. രാജ്‌കുമാർ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഇ.എ. സോണിയ ഡി.പി.എം ഡോ. എം.ജെ. നൗഷാദ്, നഗരസഭ പ്രതിപക്ഷ നേതാവ്, ടി.വി. നിഥിൻ, ഇന്നർവീൽ ക്ലബ് ഭാരവാഹികളായ കവിത ഗിരീഷ്, സജിനി, ആശുപത്രി സൂപ്രണ്ട് ഡോ. ജി.എസ്‌. ഉമ, പി.ആർ. ഷാജി കൗൺസിലർമാരായ ടി.എം. അബ്ദുൽസലാം, ടി.എ. ജഹാംഗീർ, പി.ഡി. സുകുമാരി, വനജ ശശികുമാർ, എം.കെ. ബാനർജി, ലിജി ലൈഗോഷ്, എച്ച്.എം.സി അംഗങ്ങളായ സി.പി. ജയൻ, ഷീബ പ്രതാപൻ എന്നിവർ സംസാരിച്ചു. എച്ച്.എം.സി വിഹിതവും നഗരസഭ പ്ലാൻ ഫണ്ട്, ഇന്നർവീൽ ക്ലബ് ഓഫ് പറവൂരിന്റെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.