വ്യാപാരികളുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഈ മാസം 10ന് സംസ്ഥാനത്തെ മുഴുവന്‍ ജി.എസ്​.ടി ഓഫിസുകള്‍ക്ക് മുന്നിലും ധർണ നടത്തും. എറണാകുളം ജില്ലയിലെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ഖജനാവില്‍ പണമില്ലെന്ന ഒറ്റക്കാരണത്താല്‍ ജി.എസ്​.ടി ഉദ്യോഗസ്ഥരെ കയറൂരിവിട്ട് കടകളില്‍ കയറി പിഴ എന്ന പേരില്‍ പണപ്പിരിവ് നടത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ്, വര്‍ക്കിങ്​ പ്രസിഡന്റ് ടി.ബി. നാസര്‍, ജില്ല ഭാരവാഹികളായ എം.സി. പോള്‍സണ്‍, ജോജി പീറ്റര്‍, അബ്ദുൽ റസാഖ്, കെ.ബി. മോഹനന്‍, ജോസ് കുര്യാക്കോസ്, എം.കെ. രാധാകൃഷ്ണന്‍, കെ.കെ. മായിന്‍കുട്ടി, ഇ.എക്‌സ്. സേവ്യര്‍, ജിമ്മി ചക്യത്ത്, ഷാജഹാന്‍ അബ്ദുൽഖാദര്‍, പി.ജി. ജോസഫ്, പോള്‍ മാമ്പിള്ളി, കെ. ഗോപാലന്‍, ബാബു കുരുത്തോല, കെ.എച്ച്. ഷഫീഖ്, അസീസ് മൂലയില്‍ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.