വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

ആലുവ: ​കൊച്ചി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയിയെ (53) ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജൂനിയർ അസി. മാനേജറായി നിയമനം വാഗ്ദാനം ചെയ്​ത്​ കോഴിക്കോട് താമരശ്ശേരി സ്വദേശി അരുൺകുമാറിൽനിന്ന്​ അഞ്ചുലക്ഷം രൂപ വാങ്ങി വ്യാജ നിയമന ഉത്തരവ്​ നൽകിയ സംഭവത്തിലാണ്​ അറസ്​റ്റ്​. അരുൺ വിമാനത്താവള അധികൃതരുമായി ബന്ധപ്പോഴാണ് തട്ടിപ്പ്​ മനസ്സിലായത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് അധികൃതർ പരാതി നൽകി. സമാന തട്ടിപ്പിൽ ജോയിക്കെതിരെ നെടുമ്പാശ്ശേരി, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിലായി എട്ട് കേസുണ്ട്. എയർപോർട്ടിൽ വേണ്ടപ്പെട്ട ആളുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഉദ്യോഗാർഥികളെ സമീപിക്കുന്നത്. സ്വകാര്യ ഹെൽത്ത് പ്രോഡക്ടിന്‍റെ നെറ്റ്​വർക്ക് സെയിൽസിലാണ് ജോയി ജോലിചെയ്യുന്നത്. ഇതിന്റെ മറവിലാണ് ഉദ്യോഗാർഥികളെ കണ്ടെത്തുന്നതും തട്ടിപ്പ് നടത്തുന്നതും. കൂടുതൽപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ്​ സൂചന. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവ്, എസ്.ഐമാരായ എൻ. സാബു, പി.സി. പ്രസാദ്, എ.എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഒമാരായ കെ.എച്ച്. മുഹമ്മദാലി, ജോയി ചെറിയാൻ, ശരത്കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ക്യാപ്ഷൻ ekg yas1 joy ജോയി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.