കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്‌ക്കൽ പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് രണ്ട് കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈകോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ സിസ്റ്റർ അമല, സിസ്റ്റർ ആനി റോസ് എന്നിവർക്കെതിരായ തുടർനടപടികളാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും സിസ്റ്റർ അമലയും സിസ്റ്റർ ആനി റോസും മൂന്ന് മാധ്യമപ്രവർത്തകർക്ക് ഇ-മെയിൽ ചെയ്തതിനെത്തുടർന്ന് പീഡനക്കേസിലെ ഇരയെ വെളിപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 228 എ പ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലാ കോടതിയിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എന്നാൽ, കന്യാസ്ത്രീകൾ മാധ്യമപ്രവർത്തകർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ഇരയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതോടൊപ്പം ചിത്രമുണ്ടായിരുന്നെങ്കിലും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഇരയുടെ ചിത്രമോ വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് സന്ദേശത്തിൽ പറഞ്ഞിട്ടുള്ളതും ഇ-മെയിൽ സന്ദേശം രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ ആശയവിനിമയമാണെന്നതും കണക്കിലെടുത്ത സിംഗിൾ ബെഞ്ച് കേസ് തുടരുന്നതിൽ അർഥമില്ലെന്ന് വിലയിരുത്തിയാണ് തുടർനടപടികൾ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.