കോളജ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: ഒരാൾ അറസ്റ്റിൽ

കാക്കനാട്: ഇൻഫോപാർക്ക് എക്സ്​പ്രസ്​വേക്ക് സമീപം കോളജ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് നടത്തിയ സംഘട്ടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപിച്ച മരട് നെട്ടൂർ സ്വദേശിയും ഭവൻസ് കോളജ് ഓഫ് ആർട്​സ്​ ആൻഡ് മാനേജ്മെന്‍റ്​ വിദ്യാർഥിയുമായ അഭിമന്യുവിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. കോളജിലെ രണ്ടാം വർഷ വിദ്യാർഥികളും മൂന്നാംവർഷ വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷമായിരുന്നു കത്തിക്കുത്തിൽ കലാശിച്ചത്. ചേരാനല്ലൂർ വടുതല സ്വദേശി സത്യയുടെ കൈക്കും വയറിനുമായിരുന്നു കുത്തേറ്റത്. നേരത്തേ സത്യയുടെ സുഹൃത്തിനെ അഭിമന്യുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതിനെത്തുടർന്ന് ഇവർ തമ്മിൽ ശത്രുത നിലനിന്നിരുന്നു. പ്രശ്നം പറഞ്ഞുതീർക്കാൻ സത്യയും കൂട്ടുകാരും ഇൻഫോപാർക്ക് എക്സ്​പ്രസ്​വേക്കു സമീപത്തെ ഹോട്ടലിലെത്തിയതായിരുന്നു. ഒത്തുതീർപ്പ് ചർച്ചകൾക്കിടെ വീണ്ടും അടിപിടി ഉണ്ടാകുകയും സത്യക്ക് പരിക്കേൽക്കുകയുമായിരുന്നു. അഭിമന്യു കൈയിൽ കരുതിയിരുന്ന പേപ്പർ കട്ടിങ് ബ്ലേഡ്​ കൊണ്ട്​ സത്യയുടെ വയറിനു കുത്തുകയും തുടർന്ന് കഴുത്തിനുനേരെ വീശുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. അഭിമന്യുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോട്ടോ: അഭിമന്യു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.