സ്കൂൾ ഗ്രൗണ്ടിൽ എസ്.എഫ്.ഐ അനധികൃതമായി ഓഫിസ് നിർമിച്ചെന്ന് പരാതി

ആലുവ: സ്കൂൾ ഗ്രൗണ്ടിൽ എസ്.എഫ്.ഐ അനധികൃതമായി ഓഫിസ് നിർമിച്ചതായി പരാതി. എടത്തല അൽ അമീൻ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചിമ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഓഫിസ് ഒരുക്കിയത്. ഇതിനെതിരെ കെ.എസ്.യു ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി ഹാഫിസ് ഹമീദ് നൊച്ചിമ സ്കൂൾ അധികൃതർക്ക് പരാതി നൽകി. പ്രദേശത്തെ പ്രാദേശിക സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് ഗവ. സ്കൂൾ ഗ്രൗണ്ട് കൈയേറി ഓഫിസ് നിർമിക്കുകയും കൊടിതോരണങ്ങൾ സ്ഥാപിക്കുകയും ചെയ്തതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സ്കൂളിൽനിന്ന് 400 മീറ്ററോളം മാറി അൽ അമീൻ കോളജിനോട് ചേർന്നാണ് സ്കൂൾ ഗ്രൗണ്ട്. ഈ സൗകര്യം മുതലെടുത്താണ് കൈയേറ്റം. അനധികൃതമായി സ്കൂൾ ഗ്രൗണ്ടിൽ നിർമിച്ച എസ്.എഫ്.ഐ ഓഫിസ് പൊളിച്ചുനീക്കണമെന്ന് ഹാഫിസ് ഹമീദ് പരാതിയിൽ ആരോപിച്ചു. കൈയേറ്റം അറിഞ്ഞിരുന്നില്ലെന്നും പരാതി ലഭിച്ച ഉടൻ ഷെഡ് പൊളിച്ചുനീക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്കൂൾ ഹെഡ്മിസ്ട്രസ് സുമ പറഞ്ഞു. ക്യാപ്ഷൻ ea yas9 sfi നൊച്ചിമ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ എടത്തല അൽ അമീൻ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ അനധികൃതമായി നിർമിച്ച ഓഫിസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.