ജെസ്സപ് ലോക റൗണ്ടിലേക്ക്​ യോഗ്യത നേടി നുവാൽസ്

കൊച്ചി: ഫിലിപ് സി. ജെസ്സപ് ഇന്‍റർനാഷനൽ മൂട്ട് കോർട്ട് മത്സരത്തിന് യോഗ്യത നേടി കൊച്ചിയിലെ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) ടീം. ദേശീയതലത്തിൽ നടന്ന റൗണ്ടുകൾക്ക് ശേഷമാണ് മറ്റ് ഏഴ് ടീമുകൾക്കൊപ്പം നുവാൽസ് ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയത്. അനീറ്റ എലിസബത്ത് ബാബു, ആഞ്ജലീന ജോയി, കാവ്യ ജിതേന്ദ്രൻ, റുബയ്യ തസ്നീം എന്നിവരാണ് അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. നുവാൽസിൽ ബി.എ എൽഎൽ.ബി (ഓണേഴ്സ്) നാലാം വർഷ വിദ്യാർഥികളാണിവർ. ഫിലിപ് സി. ജെസ്സപ് ഇന്റർനാഷനൽ ലോ മൂട്ട് കോർട്ട് കോംപറ്റീഷൻ, ജെസ്സപ് മൂട്ട് അല്ലെങ്കിൽ ദ ജെസ്സപ് എന്നും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ അന്തർദേശീയ മൂട്ട് മത്സരമാണിത്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ രാജ്യങ്ങൾ തമ്മിലുള്ള സാങ്കൽപിക തർക്കത്തിന്റെ അനുകരണമാണ് മത്സരം. മൂട്ടിന്റെ ലോക റൗണ്ടുകൾ വാഷിങ്ടണിലാണ് നടക്കാറുള്ളതെങ്കിലും കോവിഡ് കാരണം ഈ വർഷം മാർച്ച് 25 മുതൽ ഏപ്രിൽ 10 വരെ തീയതികളിൽ ഓൺലൈനായി നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.