പട്ടിമറ്റത്ത് തണൽമരം അപകടഭീഷണി

കിഴക്കമ്പലം: റോഡിലെ തണൽമരങ്ങൾ അപകടഭീഷണിയാകുന്നു. പട്ടിമറ്റം പെരുമ്പാവൂർ റൂട്ടിൽ ഡബിൾ പാലം എസ്.എൻ.ഡി.പി വളവിലാണ് മരങ്ങൾ അപകടഭീഷണിയായി നിൽക്കുന്നത്. 20 വർഷം പഴക്കമുള്ള മരച്ചുവട്ടിൽ മണ്ണിളക്കി വേരുകൾ മുകളിലായി. ഉണങ്ങിയ ശിഖരങ്ങൾ പൂർണമായും റോഡിലേക്ക് ചാഞ്ഞാണ് നിൽക്കുന്നത്. വാഗ, മഹാഗണി എന്നിവ ഏതുസമയത്തും വീഴാവുന്ന അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങൾ ദൈനംദിനം പോകുന്ന റോഡാണിത്. പലവട്ടം പഞ്ചായത്ത് അധികാരികളുടെയും ഉദ്യോഗസ്ഥതലത്തിലും പരാതികൾ നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഇതേ റൂട്ടിൽ വെങ്ങോല ഭാഗത്തും വാഹനത്തിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം ഉണ്ടായിരുന്നു. പടം. പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം റോഡിനോട് ചേർന്ന് അപകടഭീഷണിയായ തണൽമരം (em palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.