ആലുവ: 'യുദ്ധം വേണ്ട; സമാധാനം പുലരട്ടെ' എന്ന സന്ദേശവുമായി മഹിള കോൺഗ്രസ് നടത്തുന്ന ബഹുജന സിഗ്നേച്ചർ കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലുവ മെട്രോ സ്റ്റേഷന് സമീപം ചലച്ചിത്ര താരം ടിനി ടോം നിർവഹിച്ചു. യുദ്ധഭൂമിയിൽ ഭീതിയോടെ ദിനങ്ങൾ എണ്ണിക്കഴിയുന്ന ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ടിനി ടോം അഭ്യർഥിച്ചു. ചടങ്ങിൽ നാടകകൃത്ത് ശ്രീമൂലനഗരം മോഹൻ യുദ്ധ വിരുദ്ധ സന്ദേശം നൽകി. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അഡ്വ. ജെബി മേത്തർ, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ. മിനിമോൾ, സംസ്ഥാന സെക്രട്ടറി മിനി വർഗീസ് എന്നിവർ സംസാരിച്ചു. റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നവീന് ആദരാഞ്ജലി അർപ്പിച്ചാണ് കാമ്പയിൻ തുടങ്ങിയത്. ആലുവ നിയോജകമണ്ഡലം പ്രസിഡന്‍റ് ശ്രീദേവി മധു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ലിസി സെബാസ്റ്റ്യൻ, മുംതാസ് ടീച്ചർ, സരള മോഹൻ, സെബ മുഹമ്മദലി, പഞ്ചായത്ത് പ്രസിഡന്‍റ് ഗ്രേസി ദയാനന്ദൻ, ലത്തീഫ് പൂഴിത്തറ, തോപ്പിൽ അബു, ഫാസിൽ ഹുസൈൻ, ഹസിം ഖാലിദ്, മാധവൻകുട്ടി, ജെയ്സൺ പീറ്റർ എന്നിവർ പങ്കാളികളായി. ക്യാപ്ഷൻ ekg yas1 mahila con 'യുദ്ധം വേണ്ട; സമാധാനം പുലരട്ടെ' എന്ന സന്ദേശവുമായി മഹിള കോൺഗ്രസ് നടത്തിയ ബഹുജന സിഗ്നേച്ചർ കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലുവ മെട്രോ സ്റ്റേഷന് സമീപം ചലച്ചിത്ര താരം ടിനി ടോം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.