ഇന്തോ ഗള്‍ഫ് ആൻഡ്​ മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഉദ്ഘാടനം

കൊച്ചി: വ്യാഴാഴ്ച കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗവത് കിഷൻറാവു കാരാഡ്​ നിര്‍വഹിക്കും. മന്ത്രി പി. രാജീവ്, ഷാര്‍ജ സായിഫ് സോണ്‍ ആൻഡ്​ ഹംരിയ ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഊദ് മസ്‌റൂഇ, പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത് എന്നിവര്‍ സംസാരിക്കും. ദുബൈ എയര്‍പോര്‍ട്ട് റോഡ് ഫ്ലോറ ഇന്നില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രമുഖർ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ ഡോ. എന്‍.എം. ഷറഫുദ്ദീനും സെക്രട്ടറി ജനറല്‍ ഡോ. സുരേഷ് കുമാര്‍ മധുസൂദനനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.