പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ നീന്തൽക്കുളം യാഥാർഥ്യമാകുന്നു. കുമ്പളങ്ങിയിലെ യുവജനതയുടെ ദീർഘനാളത്തെ അഭിലാഷമാണ് പൂർത്തീകരിക്കുന്നത്. കുമ്പളങ്ങി വലിയകുളം നീന്തൽ പരിശീലനത്തിന് പുനർനിർമിക്കാൻ അഞ്ചുലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. കുളത്തിൽ ഓരുവെള്ളവും മലിനജലവും കയറാതിരിക്കാൻ മൂന്ന് ലക്ഷം രൂപ മുടക്കി സെന്റ് ജോസഫ് ചാപ്പലിന്റെ തെക്ക് സ്ലൂയിസ് സ്ഥാപിക്കുന്നുണ്ട്. പുനർ നിർമാണപ്രവർത്തനത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജ തോമസ് ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എ. സഗീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, ബേസിൽ പുത്തൻവീട്ടിൽ, പി.ടി. സുധീർ, ജോസി വേലിക്കകത്ത്, പ്രവീൺ ഭാർഗവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.