ചോറ്റാനിക്കരയില്‍ പഞ്ചായത്തിന്​ കൊയ്ത്തുമെതി യന്ത്രം

ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്റെ കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനം പിറവം എം.എല്‍.എ അനൂപ് ജേക്കബ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ഫണ്ടിനൊപ്പം കര്‍ഷക ഉപഭോക്തൃവിഹിതം കൂടി ചേര്‍ത്താണ് യന്ത്രം വാങ്ങിയത്. മണിക്കൂറിന് 2400 രൂപ നിരക്കില്‍ വാടക നിശ്ചയിച്ചിട്ടുള്ള യന്ത്രം ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖര സമിതികളില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് 20 ശതമാനം കുറഞ്ഞ വാടക നിരക്കില്‍ ലഭിക്കുന്നതായിരിക്കും. യന്ത്രത്തിന്റ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവുകള്‍ കര്‍ഷകര്‍ കൂട്ടായി വഹിക്കണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം എല്‍ദോ ടോം പോള്‍, വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. സിജു, കൃഷി അസി. ഡയറക്ടര്‍ ബിന്ദു പി. നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൂലിയറ്റ് ടി. ബേബി, കെ.കെ. അജി, വാര്‍ഡ് അംഗങ്ങളായ ഷില്‍ജി രവി, പ്രകാശന്‍ ശ്രീധരന്‍, ഇന്ദിര ധർമരാജന്‍, ദിവ്യ ബാബു, കൃഷി ഓഫിസര്‍ മഞ്ജു റോഷ്‌നി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകന്‍, വൈസ് പ്രസിഡന്റ് റീസ് പുത്തന്‍വീടന്‍, കണയന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഡി. കുഞ്ചെറിയ, സി.പി.എം ലോക്കല്‍ സെക്രട്ടറി ജി. ജയരാജ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.