ചൂർണിക്കര: പഞ്ചായത്തിന്‍റെ 'ചൂർണി' ഭവന പദ്ധതി സർക്കാറിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ജിമ്മി വർഗീസ് പെട്ട സൗജന്യമായി നൽകിയ 10 സൻെറിലാണ് പഞ്ചായത്ത് ഭവന പദ്ധതി പ്രഖ്യാപിച്ചത്. ഇതിൽ ആദ്യവീടിന് കഴിഞ്ഞ ദിവസം തറക്കല്ലിടുകയും ചെയ്തു. പദ്ധതിയിലെ എട്ടു വീടുകളുടെ നിർമാണം സർക്കാറിന്‍റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ഇത്തരത്തിൽ ദാനമായി ലഭിക്കുന്ന ഭൂമി 'മനസ്സോടെ ഇത്തിരി മണ്ണ്' എന്ന സ്കീമിൽപെടുത്തി, ലൈഫ് ജില്ല കോഓഡിനേറ്റിങ് ഏജൻസിവഴി വീട് നിർമാണം നടത്താനാണ് പഞ്ചായത്തുകളോട് സർക്കാർ നിർദേശിച്ചിട്ടുള്ളത്. ഈ സ്കീമിൽ നിർമിക്കുന്ന ഓരോ വീടിനും മൂന്നേകാൽ ലക്ഷം രൂപ സർക്കാർ നൽകുന്നുണ്ട്. പഞ്ചായത്തിന് അവശേഷിക്കുന്ന ഒന്നേകാൽ ലക്ഷം രൂപ മാത്രം കണ്ടെത്തിയാൽ മതി. പഞ്ചായത്തിന് തിരിച്ചടവ് ഭാരത്തിന്‍റെ 20 ശതമാനം മാത്രമേ വഹിക്കേണ്ടതുള്ളൂ. ഇതിനും പുറമെ ലൈഫിനുവേണ്ടി ബ്ലോക്ക്, ജില്ല പഞ്ചായത്ത് വിഹിതവും പഞ്ചായത്ത് ബജറ്റ് വിഹിതവും പരമാവധി സ്വരൂപിക്കാനാണ് തദ്ദേശ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ളത്. സർക്കാറിൽനിന്ന് ഇത്രയും ആനുകൂല്യം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടും ചൂർണിക്കര പഞ്ചായത്ത് തനതുഫണ്ട് മാത്രം ചെലവാക്കി കരാറുകാരൻ വഴി വീട് നിർമിക്കുന്നത് ദുരൂഹവും വിചിത്രവുമാണെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ പി. നാരായണൻകുട്ടി, കെ.ഇ. ഷാനവാസ് എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.