പാറമടകളുടെ നിയമലംഘനത്തിനെതിരെ പ്രതിഷേധ റാലി

കൂത്താട്ടുകുളം: പാറമടകളുടെ നിയമലംഘനത്തിനെതിരെ ജനങ്ങൾ പ്രതിഷേധ റാലി നടത്തി. ജലസ്രോതസ്സുകളും റോഡുകളും നശിപ്പിക്കുന്നതിനെതിരെയും, ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പോലും പാറമട ലോബി അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെയുമാണ്​ പ്രതിഷേധ റാലി നടത്തിയത്. തിരുമാറാടി പഞ്ചായത്തിലെ മണ്ഡലംമല, കൂഴൂർ പ്രദേശങ്ങളിൽ പുതിയ പാറമടകൾ ആരംഭിക്കാനുള്ള നീക്കത്തിലും പ്രതിഷേധം ശക്തമാണ്​. മണ്ഡലംമല സംരക്ഷണ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച റാലി വെട്ടിമൂട് വെച്ച് പിറവം എം. എൽ. എ. അനൂപ് ജേക്കബ് ഫ്ലാഗ്ഓഫ് ചെയ്തു. സമാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ രമ മുരളീധര കൈമൾ ഉദ്​ഘാടനം ചെയ്തു. അംഗം അനിത ബേബി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി അംഗം ആശ സനിൽ, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.എം. ജോർജ് ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ ലളിത വിജയൻ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാജു ജോൺ, സന്ധ്യാമോൾ പ്രകാശ് അംഗങ്ങളായ, ബീന എലിയാസ്,ആതിര സുമേഷ്, അലിസ് ബിനു,ജോയ് കരിപ്പാൽ സഹകരണ ബാങ്ക് പ്രഡിഡന്റ് അനിൽ ചെറിയാൻ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സിബി ജോസഫ്, സനൽ ചന്ദ്രൻ, എ.സി. ജോൺസൻ, തമ്പി ജോസഫ്,മണ്ഡലംമല സംരക്ഷണ സമിതി ചെയർമാൻ അജി എബ്രഹാം, ജോൺസൻ ജോർജ്, ഷിബു വെട്ടിമൂട് തുടങ്ങിയവർ സംസാരിച്ചു. സജീവൻ. പി.ടി. യോഹന്നാൻ വെട്ടിമൂട്,അജീഷ് വർഗീസ്,ശശി നിരപ്പിൽ,ജയൻ പോത്താനാട്ടിൽ എന്നിവർ വാഹന പ്രചാരണ റാലിക്ക്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.