ദീപുവിന്‍റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം -ഹരിജൻ സമാജം

കൊച്ചി: കിഴക്കമ്പലത്ത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം. സി.പി.എം നേതൃത്വം അറിയാതെ കൊലപാതക ഗൂഢാലോചന നടക്കില്ല. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, പി.വി. ശ്രീനിജിന്‍ എം.എൽ.എ, സി.പി.എം ജില്ല നേതാക്കള്‍ തുടങ്ങിയവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും സമാജം രക്ഷാധികാരി എം.കെ. കുഞ്ഞോൽ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വൈകാതെ കിഴക്കമ്പലത്ത് സമാജത്തിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് വി.കെ. വേലായുധന്‍, ജനറൽ സെക്രട്ടറി എം.കെ. അംബേദ്കര്‍ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.