മൂവാറ്റുപുഴ: നഗരസഭ പാര്‍ക്ക് പൂട്ടിയിട്ടതറിയാതെ എത്തിയ കുരുന്നുകള്‍ക്ക് പാര്‍ക്ക് തുറന്ന് നല്‍കി നഗരസഭ കൗണ്‍സിലര്‍ ജോയ്‌സ് മേരി ആന്റണി. കുട്ടികളടക്കം നൂറുകണക്കിന് പേരാണ് ചൊവ്വാഴ്ച ലത പാര്‍ക്കിലെത്തിയത്. ശിവരാത്രി പ്രമാണിച്ച് പാര്‍ക്കിലേക്ക് കുടുംബത്തോടെയാണ് കുട്ടികൾ എത്തിയത്. വൈകീട്ടോടെ പാര്‍ക്ക് തുറക്കണമെന്നാവശ്യപ്പെട്ട് പാര്‍ക്കിലെത്തിയ രക്ഷിതാക്കള്‍ സമീപത്തു താമസിക്കുന്ന കൗണ്‍സിലറെ സമീപിച്ചു. എന്നാല്‍, ഇവരെ കാര്യങ്ങള്‍ പറഞ്ഞ് അവര്‍ മടക്കി അയച്ചു. ഇതിനിടെയാണ് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം ആളുകള്‍ പാര്‍ക്കിന് മുന്നില്‍ തടിച്ചുകൂടിയത്. ഇവരില്‍ ചിലകുട്ടികള്‍ പാര്‍ക്കില്‍ പ്രവേശിക്കുകയും സെക്യൂരിറ്റിയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് എത്തിയ കൗണ്‍സിലര്‍ അവരുമായി സംസാരിക്കുകയും കുറച്ചുസമയത്തേക്ക് പാര്‍ക്ക് തുറന്നുനല്‍കുകയായിരുന്നു. അറ്റകുറ്റപ്പണിക്ക് അടച്ചിട്ട പാര്‍ക്ക് പണിതീര്‍ന്നിട്ട് മൂന്നാഴ്ചയായി. ഉദ്ഘാടനവും തുറന്നുകൊടുക്കലിനും രണ്ടുപ്രാവശ്യം തീരുമാനം എടുത്തിരുന്നെങ്കിലും നടന്നില്ല. ഈ മാസം എട്ടിന് പാര്‍ക്ക് ഔദ്യോഗികമായി തുറന്നുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പണി പൂര്‍ത്തിയായതായും കൗണ്‍സിലര്‍ ജോയ്‌സ് മേരി ആന്റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.