ചോറ്റാനിക്കരയിൽ വ്യത്യസ്ത ബൈക്കപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു

(പടം) ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ വ്യത്യസ്ത ബൈക്കപകടങ്ങളിൽ ഐ.ടി എൻജിനീയർ ഉൾപ്പെടെ രണ്ട്​ യുവാക്കൾ മരിച്ചു. ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ വേങ്ങശ്ശേരി പറമ്പിൽ വിശ്വനാഥന്‍റെ മകൻ രാഹുലാണ്​ (24) മരിച്ചത്​. മാമല പള്ളിപ്പാട്ട് അമ്പലത്തിലേക്ക് പോകുന്ന ജങ്​ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ്​ അപകടം. ഇൻഫോപാർക്ക് ഐ.ടി എൻജിനീയറായിരുന്നു. പിന്നിലിരുന്ന സുഹൃത്ത്​ റോമി ജോർജ്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. മാതാവ്​: ജയലത. സഹോദരൻ: വിശാൽ. സംസ്കാരം നടന്നു. ചോറ്റാനിക്കര കടുംഗമംഗലം ജങ്​ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച രണ്ടാമത്തെ അപകടത്തിൽ ബംഗാൾ സ്വദേശി ദേബാശിഷ് ബിശ്വാസ് (29) മരിച്ചു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. EKD Accident Rahul 24 TPRA രാഹുൽ (24)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.