ഡിസ്ട്രിബ്യൂഷൻ ബോക്സ് പൊട്ടിത്തെറിച്ചത് ഭീതി പരത്തി

ആലുവ: കെ.എസ്.ഇ.ബിയുടെ . തിങ്കളാഴ്ച വൈകീട്ട് 6.30 നാണ് ബാങ്ക് കവല പാർക്ക് അവന്യൂവിന് സമീപം അപകടമുണ്ടായത്. ശിവരാത്രിയോടനുബന്ധിച്ച് പൊരിക്കച്ചവടം നടത്തുന്ന ഷെഡിന് സമീപത്തെ പോസ്റ്റിൽ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. അഗ്​നിരക്ഷാസേന പാഞ്ഞെത്തിയപ്പോഴേക്കും തീ തനിയെ അണഞ്ഞതുമൂലം വൻ അപകടം ഒഴിവായി. കുറച്ചുനേരത്തേക്ക് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിലവാരമില്ലാത്ത ഡിസ്ട്രിബ്യൂഷൻ ബോക്സുകൾ തീ പിടിക്കുന്നത് പതിവായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.