പള്ളിക്കര: കുന്നത്തുനാടിന്റെ സമഗ്രവികസനത്തിന് വഴിതുറക്കുമെന്ന് പ്രതിക്ഷിച്ച കടമ്പ്രയാര്‍ ഇക്കോഫാമിങ് ടൂറിസം പദ്ധതി പാതിവഴിയില്‍ നിലച്ചു. 2006-07 വര്‍ഷത്തെ സാമ്പത്തിക പദ്ധതിയില്‍പെടുത്തി പ്രഖ്യാപിച്ച പദ്ധതി ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഘട്ടങ്ങളായി പൂര്‍ത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, കടമ്പ്രയാറിന്റെ ഭാഗികമായ നവീകരണവും പഴങ്ങനാട് പുതുശേരിക്കടവിലെ ഹോട്ടല്‍ നിര്‍മാണവും പുതുശ്ശേരിക്കടവിലും മനക്കക്കടവിലും ഓരോ തൂക്കുപാലവും മാത്രമാണ് നിര്‍മിച്ചത്. കടമ്പ്രയാറിന്റെ നടപ്പാതയില്‍ നിര്‍മിച്ച കൈവരികള്‍ തുരുമ്പെടുത്ത് നശിച്ചു. പുതുശ്ശേരിക്കടവിലെ ഹോട്ടലും വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുകയാണ്. വെള്ളക്കെട്ട് മൂലം കൃഷിയൊഴിഞ്ഞ ഹെക്ടര്‍ കണക്കിന് പാടശേഖരങ്ങളാണ് കടമ്പ്രയാറിന്റെ ഇരുവശങ്ങളിലും. ചളിയും പായലും നിറഞ്ഞ കടമ്പ്രയാര്‍ നവീകരിച്ചാലേ വെള്ളക്കെട്ടിന് പരിഹാരമാകൂ. കാര്‍ഷിക മേഖലയായ കുന്നത്തുനാടിന് പുതുജീവന്‍ നല്‍കാന്‍ കടമ്പ്രയാർ നവീകരിക്കണമെന്നാണ് ആവശ്യം. പഴങ്ങനാട് പുതുശേരിക്കടവ്, മനക്കക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍ ജെട്ടി നിര്‍മാണം, വിദേശികള്‍ക്ക് വിശ്രമിക്കാനും നാടന്‍കലകള്‍ ആസ്വദിക്കാനുമുള്ള ഹോട്ടലുകളുടെ നിര്‍മാണം, ചൂണ്ടയിടുന്നതിന് പ്രത്യേക സംവിധാനം, കടമ്പ്രയാറിലൂടെ ബോട്ട് സര്‍വിസ് എന്നിവയെല്ലാം പടിപടിയായി നടപ്പാക്കാനാണ് പദ്ധതിവഴി ലക്ഷ്യമിട്ടത്. ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാകുന്നതോടെ വാണിജ്യ രംഗത്ത് അഭിവൃദ്ധിയും വിനോദസഞ്ചാരികളുടെ വരവും സ്വപനംകണ്ട പദ്ധതി ടൂറിസം മേഖലയില്‍ കുന്നത്തുനാടിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതായിരുന്നു പദ്ധതി. ഇതിനിടെ ടൂറിസത്തിന്റെ അനന്തസാധ്യതക്ക് മങ്ങലേൽപിച്ച് കടമ്പ്രയാറും അനുബന്ധതോടുകളും മലിനീകരണത്തിലേക്ക് നീങ്ങുകയാണ്. അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും വിവിധ വ്യവസായ ശാലകളിലെ രാസമാലിന്യങ്ങളും തള്ളാന്‍ പ്രധാനമായും കടമ്പ്രയാറിനെയും കൈവഴികളെയുമാണ് പലരും ഉപയോഗിക്കുന്നത്. കൃഷി ഇറക്കാതെ പാടങ്ങളിലും മാലിന്യം തള്ളുകയാണ്. കടമ്പ്രയാറിലെ ജലവിതാനം സ്ഥിരമായി നിലനിര്‍ത്താന്‍ സമീപപ്രദേശങ്ങളില്‍ കൃഷി ചെയ്യണമെന്ന് ജലസേചന വകുപ്പും നിര്‍ദേശിച്ചിരുന്നു. ഇതിനിടെ കടമ്പ്രയാര്‍ ടൂറിസം പദ്ധതിയുടെ മറവില്‍ വന്‍ ഭൂമി ഇടപാടുകളാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.