കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ മാലിന്യമുക്ത പദ്ധതിക്ക് തുടക്കം. നേര്യമംഗലത്ത് നടന്ന ചടങ്ങിൻെറ ഉദ്ഘാടനം പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ നിർവഹിച്ചു. പഞ്ചായത്തിൻെറ പ്രധാന ജങ്ഷൻ ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളും മാലിന്യമുക്തമാക്കുക എന്നതാണ് ലക്ഷ്യം. എല്ലാ പ്രദേശങ്ങളിലും കലക്ഷൻ സെന്‍ററുകളും ആരംഭിക്കും. ഇതോടനുബന്ധിച്ച് മുഴുവൻ വീടുകളിലും ഗ്രീൻ കാർഡുകൾ നൽകും. കൂടാതെ, എല്ലാ വീടുകളിലും അജൈവ മാലിന്യം സൂക്ഷിക്കാൻ വേസ്റ്റ് ബിൻ ബോക്സും നൽകും. മാസത്തിൽ 20 ദിവസം പ്രത്യേക പരിശീലനം കൊടുത്ത ഹരിതകർമസേന അംഗങ്ങൾ വീടുകളിലും കടകളിലും കയറി അജൈവ മാലിന്യം ശേഖരിക്കും. വീടൊന്നിന് 50 രൂപയും കടകളിൽനിന്ന് 100രൂപ വീതവും ഫീസ് ഈടാക്കും. മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി. വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സൗമ്യ ശശി, വി.ഇ.ഒ സന്തോഷ്, ആരോഗ്യ വിഭാഗം ജീവനക്കാരായ വി.ആർ. ഉഷ, മനോജ് മാത്യു, പി.ആർ.രവി, കെ.എം.അലിയാർ, അനിൽ, ജെയ്‌മോൻ ജോസ്, ജമീല ഷംസുദ്ദീൻ, രശ്മി കൃഷ്ണകുമാർ, ഹരിതകർമ സേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.