ഭിന്നശേഷി അസസ്​മെന്‍റ്​ ക്യാമ്പ് നടത്തി

ആമ്പല്ലൂർ: കോട്ടയം പാർലമെന്‍റ്​ മണ്ഡലത്തിലുൾപ്പെടുന്ന മുളന്തുരുത്തി ബ്ലോക്കിലെ ഭിന്നശേഷിക്കാർക്കുള്ള ചലനശേഷി ഉപകരണങ്ങൾ ജില്ല സാമൂഹിക നീതി വകുപ്പി‍ൻെറ നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നതിനായി ആമ്പല്ലൂർ സെന്‍റ്​ ഫ്രാൻസിസ് അസീസി ചർച്ച്​ ഹാളിൽ അസസ്​മെന്‍റ്​ ക്യാമ്പ് നടത്തി. മുളന്തുരുത്തി, എടക്കാട്ടുവയൽ, മണീട്, ആമ്പല്ലൂർ, ചോറ്റാനിക്കര പഞ്ചായത്തുകളിലെയും തൃപ്പൂണിത്തുറ നഗരസഭയിലെ 13 വാർഡുകളിലെയും 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്ക് വേണ്ടിയാണ് ക്യാമ്പ് നടത്തിയത്. കേന്ദ്രസർക്കാർ സ്ഥാപനമായ അലിംകോ ആണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. തോമസ് ചാഴികാടൻ എം.പി ഉദ്‌ഘാടനം ചെയ്തു. അർഹരായ ഗുണഭോക്താക്കൾക്ക് ഏപ്രിലിൽ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജു പി. നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാരായ ബിജു തോമസ്, കെ.ആർ. ജയകുമാർ, എം.ആർ. രാജേഷ്, വി.ജെ. ജോസഫ്, മറിയാമ്മ ബെന്നി, പള്ളി വികാരി ഫാ. വിൻസന്‍റ്​ പനച്ചിത്തറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാന്മാരായ പി.കെ. പ്രദീപ്, ജൂലിയറ്റ് ടി. ബേബി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.