കാക്കനാട്: ഹിജാബ് വിരുദ്ധതയിലൂടെയുള്ള പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിത ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി സാജിദ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വസ്ത്രധാരണവും ഭരണഘടനപരമായി ഉറപ്പ് നല്‍കിയിട്ടുള്ള രാജ്യത്ത് ഹിജാബ് വിരുദ്ധതയിലൂടെ പൗരാവകാശ ധ്വംസനത്തിന് ശ്രമം നടക്കുകയാണെന്ന് അവർ പറഞ്ഞു. ജില്ല പ്രസിഡൻറ് റംല മാഹിൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റുമാരായ എൻ.വി.സി. അഹമ്മദ്, പി.കെ. ജലീൽ, വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി സാഹിദ അലി, ട്രഷറർ ഷാജിദ നൗഷാദ്, വൈസ് പ്രസിഡന്‍റ് ഷാഹിദ അബ്ദുല്ല, സെക്രട്ടറി സജി കബീർ, കളമശ്ശേരി നഗരസഭ വൈസ് ചെയർപേഴ്സൻ സൽമ അബൂബക്കർ, അസ്മ നൂറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: വനിത ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കൽ നടന്ന പ്രതിഷേധസംഗമം സംസ്ഥാന സെക്രട്ടറി സാജിദ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.