ഡോ. രേഷ്മ ആൻ എബ്രഹാമിന്‍റെ സംസ്കാരം നാളെ

ഫ്ലാറ്റിൽനിന്ന് വീണുമരിച്ച ഡോക്ടറുടെ സംസ്കാരം നാളെ പത്തനംതിട്ട: കൊച്ചിയിൽ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച ഡോ. രേഷ്മ ആൻ എബ്രഹാമിന്‍റെ (27) സംസ്കാരം ചൊവ്വാഴ്ച നടക്കും. വരയന്നൂർ സെന്‍റ്​ തോമസ് മാർത്തോമ ചർച്ചിലാണ് സംസ്കാരം. വർഷങ്ങളായി കുവൈത്തിലായിരുന്നു രേഷ്മയും കുടുംബവും. ആറുമാസമേ ആയുള്ളൂ നാട്ടിൽ എത്തിയിട്ട്. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലെ റെസിഡന്‍റ്​ ഡോക്ടറായിരുന്നു. ഇതോടൊപ്പം എം.ഡിക്കും പഠിക്കുകയായിരുന്നു. മാതാവ്​ ഗ്രേസിയും രേഷ്മയോടൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നു. പുല്ലാട് കുളത്തുമ്മാട്ടക്കൽ ബെതേസ്ത വീട്ടിൽ ജോർജ് എബ്രഹാമിന്‍റെ മകളാണ് രേഷ്മ. മാതാവ് ഗ്രേസി വീട്ടിലേക്ക് വന്നപ്പോഴാണ് സംഭവം നടക്കുന്നത്. ഒരു സഹോദരിയുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനുശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.