സീപോർട്ട്-എയർപോർട്ട് റോഡ് നിർമാണം; സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനമായി

ആലുവ: സീപോർട്ട്-എയർപോർട്ട് റോഡ് നിർമാണത്തിന്​ സ്ഥലം ഏറ്റെടുക്കലിനുള്ള 11(1) വിജ്ഞാപനമായതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. രണ്ടാം ഘട്ടമായ എൻ.എ.ഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തെ നിർമാണങ്ങൾക്കായാണ് സ്ഥലം ഏറ്റെടുക്കുന്നത്. റവന്യൂ വകുപ്പ് അംഗീകരിച്ച് സംസ്ഥാന സർക്കാറി‍ൻെറ ഈ മാസം 25 ലെ 633ാം നമ്പർ ഗസറ്റിലാണ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. 11(1) നോട്ടിഫിക്കേഷൻ ആയതോടെ സർവേ നടപടി പൂർത്തീകരിച്ച് 19(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കണം. ഇതിന് ശേഷം സ്ഥലമുടമകൾക്ക് വില കൈമാറി റവന്യൂ വകുപ്പ് ഏറ്റെടുത്ത് റോഡ്സ് ആൻഡ്​ ബ്രിഡ്ജസ് കോർപറേഷന് കൈമാറിയെങ്കിൽ മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കൂവെന്ന് എം.എൽ.എ അറിയിച്ചു. സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുന്നതിന്​ ആവശ്യമായ സർവേ ടീമിനെ അടിയന്തരമായി നിയോഗിക്കുന്നതിന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.