കേരഗ്രാമം പദ്ധതി ആനൂകൂല്യ വിതരണത്തിൽ മാത്രമായി ഒതുങ്ങരുത് -മന്ത്രി പി. പ്രസാദ്

കോതമംഗലം: ആനുകൂല്യ വിതരണമായി മാത്രം കേരഗ്രാമം പദ്ധതി ഒതുങ്ങരുതെന്ന് മന്ത്രി പി. പ്രസാദ്. പോത്താനിക്കാട് ഫാര്‍മേഴ്‌സ് കോഓപറേറ്റിവ് സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളിലെ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. വരും നാളുകളിൽ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകൾക്ക് സ്വന്തം വെളിച്ചെണ്ണ ബ്രാൻഡ് നിർമിച്ച് നാട്ടിൽ വിൽപന നടത്താൻ കഴിയണം. വില കൊടുത്ത് ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾ വാങ്ങുന്നതിനുപകരം സ്വന്തമായി നിർമിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്ന രീതിയിലേക്ക് നാം മാറണമെന്നും അദ്ദേഹം പറഞ്ഞു. പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകൾക്ക് 76.5 ലക്ഷം രൂപയുടെ ആനുകൂല്യമാണ് ചടങ്ങിൽ മന്ത്രി കൈമാറിയത്. രണ്ട് പഞ്ചായത്തിലായി 250 ഹെക്ടർ സ്ഥലത്ത് കേരഗ്രാമം പദ്ധതി നടപ്പാക്കും. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. ആന്‍റണി ജോണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് കർഷകരെ ആദരിച്ചു. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.എം. ജോസഫ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ സീമ സിബി, റാണിക്കുട്ടി ജോര്‍ജ്, ഇ.എം. ബബിത, വി.പി. സിന്ധു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. EM KMGM 3 Kera കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.