കോതമംഗലം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തും കോതമംഗലം ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന 'നീരുറവ്' നീർത്തടാധിഷ്ഠിത വികസന പദ്ധതിയുടെ വിശദ പദ്ധതിരേഖയുടെ പ്രകാശനം പാലമറ്റം കവലയിൽ ആന്‍റണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് വി.സി. ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. പി.എ.യു പ്രോജക്ട് ഡയറക്ടർ ട്രീസാ ജോസ് പദ്ധതി അവലോകനം നടത്തി. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എസ്. അനുപം, ജില്ല പഞ്ചായത്ത് മെംബർ കെ.കെ. ദാനി, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോമി തെക്കേക്കര, പഞ്ചായത്ത് മെംബർമാരായ സിനി ബിജു, ജിജോ ആന്‍റണി, മഞ്ജു സാബു, ബേസിൽ ബേബി, മാമച്ചൻ ജോസഫ്, ബീന റോജോ, ഗോപി മുട്ടത്ത്, ആശ ജയമോൾ ജയപ്രകാശ്, ലിസി ജോസ്, വി.കെ. വർഗീസ്, അൽഫോൻസ സാജു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീബ ജോർജ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ആർ. ജയശ്രീ നന്ദിയും പറഞ്ഞു. EM KMGM 5 Neerurava കീരംപാറ പഞ്ചായത്തിലെ 'നീരുറവ്' നീർത്തടാധിഷ്ഠിത വികസന പദ്ധതിയുടെ വിശദ പദ്ധതിരേഖയുടെ പ്രകാശനം പാലമറ്റം കവലയിൽ ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.