വഴിവിളക്കുകള്‍ സ്ഥാപിക്കണം

ശ്രീമൂലനഗരം: നെടുമ്പാശ്ശേരി വിമാനത്താവളത്തി‍ൻെറ റണ്‍വേയുടെ തെക്കുഭാഗത്ത് കാഞ്ഞൂര്‍-ശ്രീമൂലനഗരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞൂര്‍ കല്ലുംകൂട്ടം മുതല്‍ കല്ലയം വരെയുള്ള മൂന്ന് കിലോമീറ്റര്‍ റിങ്​ റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് എഡ്രാക്ക് ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധിപേര്‍ പ്രഭാത-സായാഹ്ന സവാരിക്കായി ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. കൂടാതെ വഴിയാത്രക്കാരുമുണ്ട്. റോഡിലൂടെ നടക്കുമ്പോള്‍ ഇഴജന്തുക്കളുടെ ശല്യവും കൂടിവരുന്നു. റോഡിന്റെ ഒരുവശത്തുള്ള വലിയ തോട് കാടുപിടിച്ച് കിടക്കുന്ന സ്ഥിതിയാണ്. രാത്രി മദ്യവും മയക്കുമരുന്നും റോഡ്​ വശത്തിരുന്ന് ഉപയോഗിക്കുന്നവരുമുണ്ട്. ഇതിനാല്‍ അടിയന്തരമായി വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മാനേജിങ്​ ഡയറക്ടര്‍, ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകള്‍ക്കും നിവേദനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.