പറവൂർ: വളർത്തുപൂച്ചയെ തല്ലിക്കൊന്ന സംഭവത്തിൽ പറയകാട് പുത്തൻതറയിൽ ജേക്കബിനെതിരെ(77) വടക്കേക്കര പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. വീട്ടിലെത്തിയ പുത്തൻ ബംഗ്ലാവ് പി.പി. പ്രശാന്തിൻെറ മൂന്നുമാസം പ്രായമുള്ള പൂച്ചയെ ജേക്കബ് തലക്കടിച്ച് കൊന്നെന്നാണ് പരാതി. സംഭവത്തിൽ അജിത്ത് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് വെള്ളിയാഴ്ച പൂച്ചയുടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി ചിറ്റാറ്റുകര പഞ്ചായത്തിൻെറ മൃഗാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സമീപത്തെ മറ്റു പൂച്ചകളെയും ഇയാൾ ഉപദ്രവിക്കുക പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ടോയ്‌ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു പറവൂർ: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വെടിമറ ഡമ്പിങ് യാർഡിൽ പുതുതായി നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്ക് നഗരസഭ അധ്യക്ഷ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ശ്യാമള ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ സജി നമ്പിയത്ത്, വാർഡ് കൗൺസിലർ ജഹാംഗീർ തോപ്പിൽ, കൗൺസിലർമാരായ ടി.എം. അബ്ദുൽ സലാം, ഗീത ബാബു, ഹെൽത്ത് ഇൻസ്പെക്ടർ രാകേഷ് പാലേരിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.