കാഞ്ഞൂര്‍: ലോകത്ത് കര്‍ഷകര്‍ ഒന്നടങ്കം പണിമുടക്കിയാല്‍ ലോകം നിശ്ചലമാകുമെന്ന് മന്ത്രി പി.പ്രസാദ്. കാഞ്ഞൂരില്‍ പുതിയതായി നിര്‍മിച്ച കൃഷിഭവന്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകന്റെ മനസ്സ് നിറയുമ്പോഴാണ് കൃഷി വിജയിച്ചു എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 16 ലക്ഷം രൂപ ചെലവില്‍ കാഞ്ഞൂര്‍ പഞ്ചായത്താണ് പുതിയേടത്ത് പുതിയ മന്ദിരം നിര്‍മിച്ചത്. പുതിയ കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡോ. ബെറിന്‍ പത്രോസ് ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഗ്രേസി ദയാനന്ദന്‍, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാര്‍ട്ടിന്‍, വൈസ് പ്രസിഡന്‍റ് കെ.എന്‍. കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇ.എം. ബബിത, സരിത ബാബു, വിജി ബിജു, കെ.വി. പോളച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. അഭിജിത്, ആന്‍സി ജിജോ, ടി.ഐ. ശശി, ഷംസുദ്ദീന്‍, പ്രിയ രഘു, ചന്ദ്രവതി രാജന്‍, വി.എസ്. വര്‍ഗീസ്, ജയശ്രീ ടീച്ചര്‍, സിമി തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മണ്ണ് പരിശോധന ക്യാമ്പും, വിവിധ സംഘടനകളുടെ പഴം പച്ചക്കറി വിപണന മേളയും നടന്നു. ചിത്രം: കാഞ്ഞൂര്‍ കൃഷിഭവന്‍ മന്ദിരത്തിൻെറ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.