പുതിയേടം ചിറങ്ങര ചിറ നാശത്തി‍െൻറ വക്കില്‍

പുതിയേടം ചിറങ്ങര ചിറ നാശത്തി‍ൻെറ വക്കില്‍ കാഞ്ഞൂര്‍: ഇരുനൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള കാഞ്ഞൂര്‍ പുതിയേടം ചിറങ്ങര ചിറ നാശത്തി‍ൻെറ വക്കില്‍. വര്‍ഷങ്ങളായി പുല്ലും പായലും ചളിയും നിറഞ്ഞ് ജനങ്ങള്‍ക്ക് ഉപയോഗ്യമല്ലാത്ത അവസ്ഥയിലാണ്. രാജഭരണ കാലത്ത് നിര്‍മിച്ചതായി പറയുന്ന ചിറക്ക് രണ്ടേക്കറില്‍ കൂടുതല്‍ വിസ്തീര്‍ണമുണ്ട്. ചിറയോട് ചേര്‍ന്ന് തന്നെയാണ് പുതിയേടം ചിറങ്ങര മഹാദേവ ക്ഷേത്രം. ക്ഷേത്രാവശ്യങ്ങള്‍ക്കായി പ്രത്യേക കുളിക്കടവും നിര്‍മിച്ചിട്ടുള്ളതും കാണാം. ഒരു കാലത്ത് ഈ പ്രദേശത്തുകാര്‍ ചിറയിലെ വെള്ളം ഉപയോഗിച്ച് കൃഷി ചെയ്തിരുന്നു. ഇതില്‍നിന്നും മറ്റു പ്രദേശത്തേക്ക് കൃഷി ആവശ്യത്തിനായി വെള്ളം എത്തിക്കാന്‍ പമ്പ് ഹൗസ് സ്ഥാപിക്കുകയും, പൈപ്പ് ലൈന്‍ ഉൾപ്പെടെ പണി കഴിപ്പിച്ചെങ്കിലും മോട്ടോര്‍ സ്ഥാപിക്കാത്തതുമൂലം ആ പദ്ധതി മുടങ്ങി. കാലപ്പഴക്കത്താല്‍ മോട്ടോര്‍ പുര ഇടിഞ്ഞു വീഴാറായി. പരിസരവാസികള്‍ കുളിക്കാനും, തുണി അലക്കാനും അടുത്ത കാലം വരെ ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ചിറയിലേക്ക് ഇറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യമാണ്. വേനല്‍ക്കാലമായതിനാല്‍ ചിറയിലെ വെള്ളം താഴ്ന്ന് പോയതിനാല്‍ പരിസരപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും താഴ്ന്നു. വെള്ളത്തിനാണെങ്കില്‍ നിറവ്യത്യാസവും, ഗന്ധവുമുണ്ട്. ചിറയുടെ നവീകരണത്തിനും മറ്റുമായി എട്ട് വര്‍ഷം മുന്‍പ് തുക അനുവദിച്ചിരുന്നു. ചില തടസ്സവാദങ്ങള്‍ ഉയർന്നതോടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയി. ഈ ചിറ നവീകരിച്ചാല്‍ പ്രദേശവാസികള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിന് പരിഹാരം കാണാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ ടി.എന്‍ . അശോകന്‍, കൃഷി വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി. ചിത്രം: നാശത്തിന്റെ വക്കിലായ കാഞ്ഞൂര്‍ പുതിയേടം ചിറങ്ങര ചിറ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.