ആലുവ-പറവൂർ റൂട്ടിലെ യാത്രക്ലേശം; എൻഡ് ടു എൻഡ് സർവിസുമായി കെ.എസ്.ആർ.ടി.സി

ആലുവ: ആലുവ-പറവൂർ റൂട്ടിലെ യാത്രക്ലേശം പരിഹരിക്കുന്നതിന്​ എൻഡ് ടു എൻഡ് സർവിസുമായി കെ.എസ്.ആർ.ടി.സി. തിങ്കളാഴ്ച മുതൽ സർവിസ് ആരംഭിക്കും. ഇതിന്​ ആലുവ, പറവൂർ ഡിപ്പോകളിൽനിന്ന്​ മൂന്ന് ബസ്​ വീതം ഉപയോഗിക്കും. 36 ട്രിപ്പാണ് രാവിലെ ഏഴുമുതൽ വൈകീട്ട് 6.20 വരെ ഉണ്ടാവുക. ഈ മാസം 28 മുതൽ സർവിസുകൾ ആരംഭിക്കും. 22 രൂപയാണ് ടിക്കറ്റ് ചാർജ്. ആലുവക്കും പറവൂരിനും ഇടയിൽ റിക്വസ്റ്റ് സ്റ്റോപ്പുകൾ മാത്രമേ ഉള്ളു. കൺസെഷൻ കാർഡ് അനുവദനീയമല്ല. ആലുവ പമ്പ് കവല, ബാങ്ക് കവല, ബൈപാസ് / മെട്രോ സ്റ്റേഷൻ, പറവൂർ കവല, പറവൂർ ചേന്ദമംഗലം കവല, സിവിൽ സ്റ്റേഷൻ, മുനിസിപ്പൽ കവല, കെ.എം.കെ കവല, പറവൂർ ബസ് സ്റ്റാൻഡ് എന്നിവയാണ് റിക്വസ്റ്റ് സ്റ്റോപ്പുകൾ. സ്കൂളുകളും കോളജുകളും തുറന്നതോടെ ആലുവ-പറവൂർ കെ.എസ്.ആർ.ടി.സി റൂട്ടിൽ യാത്രക്ലേശം രൂക്ഷമായിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണസജ്ജമാവുകയും സാധാരണയാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ ബസുകളിൽ തിരക്കിന് കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.