ബി.ജെ.പി പ്രകടനം നടത്തി

കോതമംഗലം: മുനിസിപ്പാലിറ്റി ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. തോമസി‍ൻെറ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രകടനവും ധർണയും നടത്തി. പീഡന കേസിലെ പ്രതിയെ സംരക്ഷിക്കുന്ന എം.എൽ.എ ആന്‍റണി ജോൺ രാജിവെക്കണമെന്നാവശ്യപ്പെട്ടു. പ്രകടനം മുനിസിപ്പാലിറ്റി ഓഫിസിന്​ മുന്നിൽ പൊലീസ് തടഞ്ഞു. ധർണ ബി.ജെ.പി ജില്ല സെക്രട്ടറി ഇ.ടി. നടരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ജയകുമാർ വെട്ടിക്കാടർ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ.ആർ. രഞ്ജിത്ത്, ന്യൂനപക്ഷ മോർച്ച ജില്ല കമ്മിറ്റിയംഗം സുബൈർ ബ്ലാക്കാട്ട്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.വി. വിനോദ് കുമാർ, ഇ.കെ. അജിത്ത്കുമാർ, മണ്ഡലം വൈസ് പ്രസിഡന്‍റുമാരായ രാമചന്ദ്രൻ അമ്പാട്ട്, ശോഭാ രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ സന്ധ്യ സുനിൽ, അനിൽ ഞാളുമഠം, അനീഷ ബിജു, ഗ്രേസി ഷാജു, എ.പി. എൽദോസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.