കിതക്കുന്ന മോട്ടോർ, പൊട്ടിയ പൈപ്പുകൾ കുടിവെള്ള വിതരണം മുടങ്ങുന്നു

പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തി‍ൻെറ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടുന്നു. മോട്ടോറുകളും പൈപ്പുകളും കാലഹരണപ്പെട്ടതാണ് കാരണം. ഓടക്കാലി, ഏക്കുന്നം, പൂമല പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം പലപ്പോഴും മുടങ്ങുകയാണ്​. ജല അതോറിറ്റി കുറുപ്പംപടി അസി. എൻജിനീറുടെ കീഴിലുള്ള ചെറുകുന്നം പമ്പ് ഹൗസില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. മോട്ടോറിന് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ട്. വെള്ളം വിതരണം ചെയ്യുന്ന ഇരുമ്പ് പൈപ്പുകള്‍ക്കും പി.വി.സി പൈപ്പുകള്‍ക്കും 36 വര്‍ഷത്തിലേറെ പഴക്കുണ്ട്. ഇരുമ്പ് പൈപ്പുകള്‍ക്ക്​ പല ഭാഗത്തും തുളവീണ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. പി.വി.സി പൈപ്പുകള്‍ മിക്കതും ദ്രവിച്ചിട്ടുമുണ്ട്. വാല്‍വുകളെല്ലാം പഴയതായതുകൊണ്ട് തിരിക്കാനാകുന്നില്ല. മേതല പുളിയ്ക്കപ്പടി, നമ്പേലി കോളനി ഭാഗത്തൊന്നും വെള്ളം കൃത്യമായി എത്തുന്നില്ല. മേതല അംബേദ്കര്‍ കോളനി ഭാഗത്തെ ടാങ്കില്‍ നിന്ന് രാവിലെ ആറ് മണിയോടെ വെള്ളം കവിഞ്ഞൊഴുകുന്നത് പതിവാമാണ്. ജോലിക്കാര‍ൻെറ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. മോട്ടോറും പൈപ്പുകളും മാറ്റി സ്ഥാപിച്ച് വെള്ളം കൃത്യമായി എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ പൊതു പ്രവര്‍ത്തകനായ എ.എം. മക്കാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ പരിഹാരമുണ്ടായില്ല. മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്തരുടെ വിശദീകരണം. എത്രയും വേഗം പമ്പ് ഹൗസുകളിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കുടിവെള്ള വിതരണം സുതാര്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.