ചെറുവട്ടൂരില്‍ ടിപ്പര്‍, ടോറസ് ലോറികളുടെ മരണപ്പാച്ചിൽ

കോതമംഗലം: ചെറുവട്ടൂരില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് ഭീഷണിയായി ടിപ്പര്‍, ടോറസ് ലോറികളുടെ മരണപ്പാച്ചിൽ. വിദ്യാർഥികള്‍ സ്കൂളിലേക്ക് എത്തുന്ന രാവിലെയും വൈകീട്ടും ചെറുവട്ടൂര്‍-ഇരമല്ലൂര്‍ റോഡിലും ചെറുവട്ടൂര്‍ ഇരുമലപ്പടി റോഡിലുമാണ് ഒരുവിധ നിയന്ത്രണവുമില്ലാതെ ലോറികള്‍ തലങ്ങും വിലങ്ങും പായുന്നത്. ചെറുവട്ടൂര്‍ ഗവ. മോഡല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഏകദേശം 1500 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇവര്‍ കൂട്ടമായി സ്കൂളിലേക്ക് വരുകയും തിരിച്ചുപോവുകയും ചെയ്യുന്ന സമയങ്ങളിലാണ് അമിത വേഗതയില്‍ പായുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയോടെയാണ്​ കടന്നുപോകുന്നത്​. വാഹനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസി‍ൻെറ ശക്തമായ നിരീക്ഷണം വേണമെന്നാണ് രക്ഷാകര്‍ത്താക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.