ടി. നസിറുദ്ദീൻ അനുസ്മരണം

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടി.നസിറുദ്ദീനെ അനുസ്മരിച്ചു. പൊറ്റക്കുഴി വ്യാപാരഭവനില്‍ മേഖല പ്രസിഡന്‍റ്​ എം.സി. പോള്‍സണിന്‍റെ അധ്യക്ഷതയില്‍ ​ചേർത്ത അനുസ്മരണ യോഗം ജില്ല പ്രസിഡന്‍റ്​ പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ല വര്‍ക്കിങ് പ്രസിഡന്‍റ്​ ടി.ബി. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി അബ്ദുൽ റസാഖ്, എളമക്കര യൂനിറ്റ് പ്രസിഡന്‍റ്​ എഡ്വേർഡ് ഫോസ്റ്റസ്, മറ്റ് യൂനിറ്റ് ഭാരവാഹികളായ കെ.പി. ജോയി, സുരേഷ് ഗോപി, അസീസ് മൂലയില്‍, ജയ പീറ്റര്‍, എ.ആര്‍. ദയാനന്ദ്, പി.ജി. ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.