വെൽഫെയർ കമ്മിറ്റി രൂപവത്കരിച്ചു

പള്ളുരുത്തി: അഷറഫ് കെയർ ഫൗണ്ടേഷന്‍റെ കൊച്ചി മേഖല വെൽഫെയർ കമ്മിറ്റി രൂപവത്​കരണ യോഗം സംസ്ഥാന പ്രസിഡന്‍റ്​ അഷറഫ് ബദരിയ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അഷറഫ് നിസാമി അധ്യക്ഷത വഹിച്ചു. ആശ വർക്കർമാർക്ക് ഗ്ലൂക്കോമീറ്റർ,ഓട്ടോമാറ്റിക് ബ്ലഡ് പ്രഷർ മോണിറ്റർ എന്നിവ സംസ്ഥാന കമ്മിറ്റി കൺവീനർ അഷറഫ് കൊക്കാടൻ കൈമാറി . മുഹമ്മദ് അഷറഫ്,അഷറഫ് മാളിയേക്കൽ, പള്ളുരുത്തി പൊലീസ് സബ് ഇൻസ്പെക്ടർ ലീനസ്, അംബിക രാധാകൃഷ്ണൻ, എം. എം. സലീം, അഷറഫ് എ.കെ, അഷറഫ് പള്ളുരുത്തി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.