കൊച്ചി: അനധികൃത വഴിയോര കച്ചവടക്കാരെ കണ്ടെത്താൻ കോർപറേഷൻ നടപടി ശക്തമാക്കിയതോടെ പരാതിയുമായി തെരുവ് കച്ചവടക്കാർ. പലവട്ടം കോർപറേഷൻ ഓഫിസ് കയറിയിറങ്ങിയിട്ടും തെരുവോര കച്ചവട ലൈസൻസ് ലഭിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. വ്യാഴാഴ്ച ഹൈകോടതി ജങ്ഷനിൽ പരിശോധനക്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കച്ചവടക്കാർ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചത്. രണ്ടുവർഷം മുമ്പ് ലൈസൻസിനായി അപേക്ഷിച്ചിട്ടും ലഭിച്ചിട്ടില്ലെന്ന് പഴം, പച്ചക്കറി കച്ചവടക്കാരിൽ ഒരാൾ പറഞ്ഞു. പത്തുവർഷമായി തെരുവോര കച്ചവടം നടത്തുന്നു. താൽക്കാലിക സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. മാർച്ച് 14നുള്ളിൽ ലൈസൻസ് ലഭിക്കുമെന്നാണ് ഒടുവിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിനായി പത്തുതവണയെങ്കിലും ഓഫിസിൽ കയറിയിറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു. ഇതിനിടെ കോര്‍പറേഷന്‍ പരിധിയില്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് നടപ്പാക്കാൻ ഓപറേഷൻ ഫുട്പാത്ത് എന്ന പേരിൽ പരിശോധനയുടെ ഭാഗമായി സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. മിന്നല്‍ പരിശോധനകള്‍ക്കായി ഒരു സ്‌ക്വാഡും മറ്റു മൂന്ന് സ്‌ക്വാഡുകളുമാണ് രൂപവത്കരിച്ചത്. പ്രവര്‍ത്തനം ഏകോപിപ്പിക്കാൻ നോഡല്‍ ഓഫിസര്‍മാരെയും ചുമതലപ്പെടുത്തി. പൊലീസ് നോഡല്‍ ഓഫിസറായി ട്രാഫിക് ഈസ്റ്റ് അസി. കമീഷണര്‍ ഫ്രാന്‍സിസ് ഷെല്‍ബിയെയും കോര്‍പറേഷന്‍ നോഡല്‍ ഓഫിസറായി കോര്‍പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. ബിന്ദുവിനെയും സി.എസ്.എം.എല്‍ നോഡല്‍ ഓഫിസറായി പബ്ലിക് എന്‍ഗേജ്‌മെന്റ് നോഡല്‍ ഓഫിസര്‍ ഐശ്വര്യയെയും ചുമതലപ്പെടുത്തി. മോണിറ്ററിങ് കമ്മിറ്റിയില്‍ മേയര്‍, കലക്ടര്‍, സി.എസ്.എം.എല്‍ (കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്) സി.ഇ.ഒ, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍, അഡ്വക്കേറ്റ് ആന്‍ഡ് അമിക്കസ്‌ക്യൂറി ഡോ. കെ.പി പ്രദീപ് എന്നിവരാണ് അംഗങ്ങള്‍. ചിത്രം അഷ്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.