കൊച്ചി: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വനിതകള്‍ക്കുള്ള മിനി ഡെയറി യൂനിറ്റ് പ്രസിഡന്റ് ട്രീസ മാനുവല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി വൈപ്പിന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിപ്രകാരം രണ്ടു പശുക്കളെ വാങ്ങാൻ 6000 രൂപയും തൊഴുത്ത് നിര്‍മാണത്തിന് 25,000 രൂപയും നല്‍കും. പരമാവധി 85,000 രൂപ വരെ ധനസഹായം ലഭിക്കും. 50 ശതമാനം സബ്‌സിഡി ആയി ലഭിക്കും. ഈ വര്‍ഷം ആറു ഗുണഭോക്താക്കള്‍ക്ക് മിനി യൂനിറ്റ് നല്‍കും. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാമള ഷിബു, സ്ഥിരം സമിതി അധ്യക്ഷരായ വിവേക് ഹരിദാസ്, ലിസി വാര്യത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ആര്‍. മധു, രാജു അഴിക്കകത്ത്, സരിത സനില്‍, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു, പുതുവൈപ്പ് ക്ഷീരസംഘം പ്രസിഡന്റ് പി.കെ. ബാബു, സെക്രട്ടറി ഷൈലി എന്നിവര്‍ സംസാരിച്ചു. photo - ec - mini dairy cap - ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന മിനി ഡെയറി യൂനിറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് ട്രീസ മാനുവൽ മാലിപ്പുറം സ്വദേശി മീനാക്ഷിക്ക് പശുവിനെ നൽകി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.